Skip to main content

അര്‍ഹരായ വിദ്യാര്‍ഥികള്‍ക്കായി മൊബൈല്‍ ഫോണ്‍, ടാബ് വിതരണം ചെയ്തു

 

ജില്ലയിലെ പട്ടികവര്‍ഗ ഊരുകളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നകുടുംബങ്ങളിലെ ബിരുദം, മറ്റ് പ്രൊഫഷണല്‍ കോഴ്സുകള്‍ പഠിക്കുന്ന സമര്‍ത്ഥരായവിദ്യാര്‍ഥികള്‍ക്ക് മാതൃഭൂമിയും വിവോ ടെക്നോളജി കമ്പനിയും സംയുക്തമായി നല്‍കുന്ന ഫോണ്‍, ടാബ് എന്നിവ ജില്ലാ കലക്ടര്‍ക്ക് കൈമാറിയിരുന്നു. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക്അവ വിതരണം ചെയ്യുന്നതിന്  കോവിഡ്- 19 നോഡല്‍ ഓഫീസര്‍ (പട്ടികവര്‍ഗ്ഗ ക്ഷേമം & ജില്ലാ പ്ലാനിംഗ് ഓഫീസറെ) ചുമതലപ്പെടുത്തുകയും 17 ഫോണുകളും 4 ടാബുകളും അര്‍ഹരായവര്‍ക്ക് വിതരണം ചെയ്തതായും ജില്ലാ കലക്ടര്‍  ഡി. ബാലമുരളി അറിയിച്ചു.

date