Skip to main content

എറണാകുളം അറിയിപ്പുകള്‍

പിഎസ്‌സി അഭിമുഖം

കാക്കനാട്: കൊല്ലം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (ഗണിത ശാസ്ത്രം) മലയാളം മീഡിയം (കാറ്റഗറി നമ്പര്‍: 661/2012) തസ്തികയുടെ സപ്ലിമെന്ററി ലിസ്റ്റിലുള്ളവരുടെ ഇന്റര്‍വ്യൂ മാര്‍ച്ച് 21, 22, 23 തീയതികളില്‍ കൊല്ലം ജില്ല പിഎസ്‌സി ഓഫീസില്‍ നടക്കും. അറിയിപ്പ് ലഭിക്കാത്തവര്‍ ജില്ല ഓഫീസുമായി ബന്ധപ്പെടുക. 

ഫോസ്റ്റര്‍ കെയര്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

കാക്കനാട്: ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണത്തില്‍ ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ കഴിയുന്ന കുട്ടികളെ വേനലവധിക്കാലത്ത് സ്വന്തം വീട്ടില്‍ സംരക്ഷിച്ചു പോറ്റി വളര്‍ത്താന്‍ താത്പര്യമുള്ളവരില്‍ നിന്നും വെക്കേഷന്‍ ഫോസ്റ്റര്‍ കെയര്‍ പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു. സ്വന്തം കുടുംബങ്ങളില്‍ വളരാന്‍ സാഹചര്യമില്ലാത്ത കുട്ടികള്‍ക്ക് ചെറിയ കാലത്തേക്കെങ്കിലും കുടുംബാന്തരീക്ഷം നല്‍കുന്നതിന് സാഹചര്യമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കുട്ടികളില്ലാത്ത ദമ്പതിമാര്‍, കുട്ടികളുള്ള മാതാപിതാക്കള്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം. ഒന്നിലധികം കുട്ടികളെ സംരക്ഷിക്കുവാന്‍ സന്നദ്ധരായവര്‍ക്ക് മുന്‍ഗണനയുണ്ട്. 

ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കുടുംബാന്വോഷണ റിപ്പോര്‍ട്ട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ സമര്‍പ്പിക്കും. മാനദണ്ഡപ്രകാരം അനുയോജ്യമാണെന്ന് ബോധ്യപ്പെട്ടാല്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഉത്തരവ് പ്രകാരമാണ് വെക്കേഷന്‍ ഫോസ്റ്റര്‍ കെയറിന് നല്‍കുക. കുടുംബാംഗങ്ങള്‍ക്ക് കൗണ്‍സിലിംഗും കുട്ടികളുമായി കൂടിക്കാഴ്ചയുമുണ്ടാകും. ഇത് താത്കാലിക സംരക്ഷണ സംവിധാനമാണ്. താത്പര്യമുള്ളവര്‍ അപേക്ഷ ഫോറത്തിന് മാര്‍ച്ച് 17 നകം ജില്ല ശിശു സംരക്ഷണ ഓഫീസര്‍, ബൈലൈന്‍ നമ്പര്‍ 1, ശിവ ടെമ്പിള്‍ റോഡ്, എസ് പി ക്യാമ്പ് ഓഫീസിന് സമീപം, തോട്ടക്കാട്ടുകര, ആലുവ - 683108 എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍- 0484 2609177. ഇമെയില്‍-dcpuernakulam@gmail.com

ബാങ്ക് മേധാവികളുടെ ജില്ലാതല യോഗം

കാക്കനാട്: ജില്ലയിലെ ബാങ്ക് മേധാവികള്‍, വിവിധ സര്‍ക്കാര്‍ വകുപ്പു ഉദ്യോഗസ്ഥന്മാര്‍ എന്നിവരുടെ ജില്ലാതല അവലോകനയോഗം കാക്കനാട്

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. വിവിധ ബാങ്കുകളുടെ മൂന്നു മാസത്തെ

പ്രവര്‍ത്തന റിപ്പോര്‍ട്ടും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്ന വിവിധ

പദ്ധതികളുടെ അവലോകനവും നടത്തി. ജില്ലാതല അവലോകനയോഗം ജില്ലാ

പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബി.എ. അബ്ദുള്‍ മുത്തലിബ് ഉദ്ഘാടനം

ചെയ്തു. ഡെപ്യൂട്ടി കളക്ടര്‍ എം.പി. ജോസ് അധ്യക്ഷത വഹിച്ചു. യൂണിയന്‍

ബാങ്ക് ഡി.ജി.എം. എ. കൃഷ്ണസ്വാമി മുഖ്യ പ്രഭാഷണം നടത്തി. റിസര്‍വ്വ് ബാങ്ക്

പ്രതിനിധികളായ വി. ജയരാജ്, പി.ജി. ഹരിദാസ്, ജില്ലാ ലീഡ് മാനേജര്‍ സി. സതീഷ്

എന്നിവര്‍ പങ്കെടുത്തു.

 

date