Post Category
സ്വയം തൊഴില്‍ വായ്പാ പദ്ധതി; അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന സ്വയം തൊഴില്‍ വായ്പാ പദ്ധതി വായ്പക്ക് അപേക്ഷിക്കാം. 1.50 ലക്ഷം രൂപയും മൂന്ന് ലക്ഷം രൂപയും പദ്ധതി തുകകളുളളതാണ് പദ്ധതി. പട്ടികവര്‍ഗ്ഗ സംരംഭകര്‍ക്കുളള വായ്പാ പദ്ധതിയ്ക്ക് അപേക്ഷിക്കുന്നതിനായി യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ തൊഴില്‍ രഹിതരും 18 നും 55 നും മദ്ധ്യേ പ്രായമുളളവരുമായിരിക്കണം. താല്പര്യമുളളവര്‍ അപേക്ഷാഫോറത്തിനും വിശദ വിവരങ്ങള്‍ക്കും കോര്‍പ്പറേഷന്റെ കോഴിക്കോട് ജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ : 0495 2767606, 9400068511.
date
- Log in to post comments