Skip to main content

ലൈഫ് പദ്ധതി; മത്സ്യ തൊഴിലാളികൾ ഓൺലൈൻ അപേക്ഷ സമർപ്പിക്കണം

 

 

 

അഴിയൂർ ഗ്രാമപഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഭവനനിർമ്മാണത്തിന് അപേക്ഷ സമർപ്പിച്ച മത്സ്യ തൊഴിലാളികൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

 

പദ്ധതിയിൽ ഉൾപ്പെടുന്നതിന് മത്സ്യ തൊഴിലാളികളായ 47 പേരാണ് വിവിധ വാർഡുകളിൽ നിന്ന് രേഖകൾ സഹിതം അപേക്ഷ സമർപ്പിച്ചിരുന്നത്. സർക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പഞ്ചായത്തിൽ ഹാജരാക്കിയ രേഖകൾ തിരിച്ച് നൽകുമെന്നും  സെക്രട്ടറി അറിയിച്ചു.

date