Post Category
പട്ടികവര്‍ഗ്ഗ പ്രതിഭകള്‍ക്ക് ധനസഹായം
ജില്ലയിലെ പട്ടികവര്‍ഗ്ഗ വിഭാഗ പ്രതിഭകള്‍ക്ക് ധനസഹായം നല്‍കുന്നതിന് ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രോജക്ടില്‍ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നു. സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ അംഗീകാരങ്ങള്‍ ലഭിച്ചവര്‍ വെള്ള പേപ്പറില്‍ എഴുതി തയ്യാറാക്കിയ അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ്, ലഭിച്ച സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങള്‍ എന്നിവ ഓഗസ്റ്റ് 5 ന് മുമ്പായി ഇടുക്കി ഐ.റ്റി.ഡി പ്രോജക്ട് ഓഫീസില്‍ ലഭ്യമാക്കേണ്ടതാണ്. അംഗീകാരം ലഭിച്ച സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍ കൈയില്‍ കരുതേണ്ടതാണെന്ന് കൂടി പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04862 222399
date
- Log in to post comments