Post Category
മഴക്കെടുതി:മലമ്പുഴ നിയോജക മണ്ഡലത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തി
ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മലമ്പുഴ നിയോജക മണ്ഡലത്തിലെ മരുതറോഡ്, പുതുപ്പരിയാരം, അകത്തേത്തറ, മലമ്പുഴ ഗ്രാമപഞ്ചായത്തുകളിൽ അടിയന്തര സാഹചര്യമുണ്ടായാൽ ജനങ്ങളെ മാറ്റി പാർപ്പിക്കുന്നതിനുള്ള ക്യാമ്പുകൾ ആരംഭിക്കുന്നതിന് വിവിധ സ്ഥാപനങ്ങൾ ക്രമീകരിച്ചതായി ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനും എം.എൽ. എയുമായ വി.എസ് അച്യുതാനന്ദന്റെ ഓഫീസിൽ നിന്നും അറിയിച്ചു. മഴക്കാല കെടുതികൾ വിലയിരുത്തുന്നതിനും മുൻകരുതലുകൾ സ്വീകരിക്കുന്നതിനും മരുതറോഡ്, മലമ്പുഴ ഗ്രാമപഞ്ചായത്തുകളിൽ ഇന്ന് (ഓഗസ്റ്റ് 8) ഗ്രാമപഞ്ചായത്ത് അധ്യക്ഷ മാരുടെ നേതൃത്വത്തിൽ ദുരന്തനിവാരണ സമിതി യോഗം ചേരും.
മലമ്പുഴ ഗ്രാമപഞ്ചായത്തിലെ ആറ് കുടുംബങ്ങളെ രണ്ട് അങ്കണവാടികളിൽ മാറ്റി പാർപ്പിച്ചതായി മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ രാമചന്ദ്രൻ അറിയിച്ചു.
date
- Log in to post comments