Skip to main content

കാലവർഷം: ജില്ലയിൽ നിലവിൽ എട്ട്  ക്യാമ്പുകൾ

 

 ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ നിലവിൽ എട്ടു ക്യാമ്പുകൾ പ്രവർത്തിക്കുന്നതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു. മണ്ണാർക്കാട് താലൂക്കിൽ ഏഴും ആലത്തൂർ താലൂക്കിൽ ഒരു ക്യാമ്പുമാണ് തുറന്നത്. 56 കുടുംബങ്ങളിലെ 185 പേരാണ് ഈ ക്യാമ്പുകളിൽ നിലവിൽ താമസിക്കുന്നത്. ഇതിൽ 64 സ്ത്രീകളും 55 പുരുഷന്മാരും 66 കുട്ടികളും ഉൾപ്പെടുന്നു.

മണ്ണാർക്കാട് താലൂക്ക്

വില്ലേജ്, ക്യാമ്പ്, ആകെ കുടുംബങ്ങൾ, അംഗങ്ങളുടെ എണ്ണം എന്നിവ ക്രമത്തിൽ:

1) ഷോളയൂർ - ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂൾ - 3- 14

2) പാലക്കയം- ദാറുൽ ഫർഖാൻ ഗേൾസ് ഹോം - 8- 23

3) പാലക്കയം - ഗവ പുളിക്കൽ സ്കൂൾ- 14- 54

4) പാലക്കയം - മരുതംകാട് ജി എൽ പി എസ്- 6- 18

5) കോട്ടോപ്പാടം 1- തിരുവിഴാംകുന്ന് സിപിഎ യു.പി സ്കൂൾ- 10- 34

6) കള്ളമല -മുക്കാലി എംആർഎസ്- 13-33

7) അലനല്ലൂർ 1- പക്കത്ത്കുളമ്പ് അങ്കണവാടി- 1-6

ആലത്തൂർ താലൂക്ക്

8) കിഴക്കഞ്ചേരി 2- പാറശ്ശേരി അങ്കണവാടി- 1-3

date