Skip to main content

ജില്ലാ പഞ്ചായത്തിലെ നവീകരിച്ച ഇ.എം.എസ് സ്മാരക കോൺഫറൻസ് ഹാൾ, വെർച്വൽ ക്ലാസ് റൂം, റെക്കോർഡ് റൂം ഉദ്ഘാടനം 10 ന്; മന്ത്രി എ.കെ ബാലൻ നിർവഹിക്കും

 

പാലക്കാട് ജില്ലാ പഞ്ചായത്ത് ഓഫീസ് ഐ.എസ്.ഒ നിലവാരത്തിലേയ്ക്ക് ഉയർത്തുന്നതിന് മുന്നോടിയായി 2019 -20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 1.61 കോടി രൂപ ചെലവഴിച്ച് നവീകരിച്ച ഇ.എം.എസ് സ്മാരക കോൺഫറൻസ് ഹാൾ, വെർച്വൽ ക്ലാസ് റൂം, റെക്കോർഡ് റൂം എന്നിവയുടെ ഉദ്ഘാടനം ഓഗസ്റ്റ് 10 ന് ഉച്ചയ്ക്ക് 12.30ന് പട്ടികജാതി- പട്ടികവർഗ്ഗ - പിന്നാക്കക്ഷേമ-നിയമ- സാംസ്കാരിക- പാർലമെൻ്ററികാര്യ വകുപ്പ് മന്ത്രി എ.കെ.ബാലൻ നിർവഹിക്കും.

ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കുന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.കെ. ശാന്തകുമാരി അധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് എൽ.എസ്.ജി.ഡി അസി.എക്സി.എഞ്ചിനീയർ സിന്ധു റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.കെ.നാരായണദാസ്, സെക്രട്ടറി (ഇൻചാർജ് ) പി. അനിൽകുമാർ, സ്ഥിരം സമിതി അംഗങ്ങൾ,  മെമ്പർമാർ ,   ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

date