Post Category
കെയര്‍ ടേക്കര്‍: അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് സൈനിക വിശ്രമ കേന്ദ്രത്തില്‍ ഒഴിവ് വരുന്ന കെയര്‍ ടേക്കറുടെ താല്‍ക്കാലിക തസ്തികയിലേക്ക് നിയമിക്കപ്പെടാന്‍ താത്പര്യമുളള വിമുക്തഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത: എട്ടാം തരം (വിജയിക്കണം). കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലുളളവര്‍ക്ക് മുന്‍ഗണന. 56 വയസ്സില്‍ താഴെയുളളവരായിരിക്കണം. ശമ്പളം പ്രതിമാസം 12000 രൂപ. 1000 രൂപ അവധി ബത്ത. താത്പര്യമുളളവര്‍ ഫോണ്‍ നമ്പര്‍ സഹിതം അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. അവസാന തീയതി ആഗസ്റ്റ് 17. വിലാസം - ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍, ബാലന്‍ കെ നായര്‍ റോഡ്, കോഴിക്കോട് - 673001. ഫോണ്‍ : 0495 2771881.
date
- Log in to post comments