Skip to main content

നടന്നത് അതിശയകരമായ രക്ഷാപ്രവര്‍ത്തനം

 

 

 

സാധാരണഗതിയില്‍ വിമാനങ്ങളില്‍ സംഭവിക്കാറുള്ളതില്‍ നിന്ന് വ്യത്യസ്തമായി മരണപ്പെട്ടവരുടെ സംഖ്യ കുറഞ്ഞത് ആശ്വാസകരമാണ്. അതിശയകരമായ രീതിയിലുള്ള രക്ഷാപ്രവര്‍ത്തനങ്ങളാണ് ഔദ്യോഗിക ഏജന്‍സികളുടെയും നാട്ടുകാരുടെയും കൂട്ടായ്മയോടെ നടന്നത്. നമ്മുടെ സമൂഹത്തിന്റെ നന്മയുടെ പ്രതിഫലനമാണ് ഇത്. കലക്ടര്‍മാര്‍, ആരോഗ്യം, പൊലീസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ, ആര്‍ടിഒ, സിഐഎസ്എഫ്, എന്‍ഡിആര്‍എഫ്, എയര്‍പോര്‍ട്ട് മാനേജ്മെന്റ്, പരിസരവാസികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ടാക്സി, ആംബുലന്‍സ് ജീവനക്കാര്‍, സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലെ ആരോഗ്യപ്രവര്‍ത്തകര്‍, മലപ്പുറം ട്രോമാകെയര്‍ വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. കൃത്യസമയത്ത് ഇടപെട്ട് വിലപ്പെട്ട ജീവനുകള്‍ രക്ഷപ്പെടുത്തിയവരെ അഭിനന്ദിക്കുന്നു. മരണപ്പെട്ടവരുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

date