കുന്ദമംഗലം മണ്ഡലത്തിലെ മൂന്ന് റോഡുകള്‍ മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്യും
കുന്ദമംഗലം നിയോജകമണ്ഡലത്തിലെ പ്രധാനപ്പെട്ട മൂന്ന് റോഡുകളുടെ ഉദ്ഘാടനം പൊതുമരാമത്ത് വുകുപ്പ് മന്ത്രി ജി സുധാകരന്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന നിര്‍വ്വഹിക്കും. ആഗസ്ത് 11 ന് രാവിലെ 10 മണിക്ക് ചാത്തമംഗലം അങ്ങാടി പരിസരത്ത് നടക്കുന്ന ചടങ്ങില്‍ പി.ടി.എ റഹീം എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. പുല്‍പറമ്പ-പാഴൂര്-കൂളിമാട് റോഡ്, ചാത്തമംഗലം-വേങ്ങേരിമഠം-പാലക്കാടി റോഡ്, പെരിങ്ങളം-കുരിക്കത്തൂര്‍-പെരുവഴിക്കടവ് റോഡ് എന്നിവയാണ് ഉദ്ഘാടനം ചെയ്യുന്നത്.
നാല് കോടി രൂപ ചെലവില്‍ പൂര്‍ത്തീകരിച്ച പുല്‍പറമ്പ-പാഴൂര്-കൂളിമാട് റോഡിന്റെ 3/300 മുതല്‍ 6/100 കി.മീ വരെയുള്ള ഭാഗത്താണ് പ്രവൃത്തി നടത്തിയത്. ചാത്തമംഗലം വേങ്ങേരിമഠം പാലക്കാടി റോഡിന് ഏഴ് കോടി രൂപയാണ് അനുവദിച്ചത്. ചാത്തമംഗലം മുതല്‍ പാലക്കാടി വരെയുള്ള ഭാഗമാണ് ഈ പ്രവൃത്തിയുടെ ഭാഗമായി നവീകരിക്കുന്നത്. ഇപ്പോള്‍ 14 കോടി രൂപ ചെലവില്‍ പ്രവൃത്തി നടന്നുവരുന്ന കുന്ദമംഗലം അഗസ്ത്യന്‍മൂഴി റോഡുമായാണ് ഇത് ബന്ധിപ്പിക്കുന്നത്. കുന്ദമംഗലം, പെരുവയല്‍ ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോവുന്ന പെരിങ്ങളം - കുരിക്കത്തൂര്‍ - പെരുവഴിക്കടവ് റോഡ് അഞ്ച് കോടി രൂപ ചെലവില്‍ നവീകരിക്കുന്നതിനാണ് അനുമതിയായത്.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത പൂതക്കുഴിയില്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എസ് ബീന, ലീന വാസുദേവന്‍, വൈ.വി ശാന്ത, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments