അധ്യാപകര്‍ക്കായി ദേശീയ വെബിനാര്‍ സംഘടിപ്പിച്ചു
കോഴിക്കോട് ഡയറ്റിന്റെ ആഭിമുഖ്യത്തില്‍ അധ്യാപകര്‍ക്കായി ദേശീയ വെബിനാര്‍ സംഘടിപ്പിച്ചു. എസ്.സി.ഇ.ആര്‍.ടി ഡയറ്റുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സിന്റെ ഭാഗമായാണ് വെബിനാര്‍ സംഘടിപ്പിച്ചത്. അറിവ് നിര്‍മ്മിക്കാനും വികസിപ്പിക്കാനുമുള്ള കുട്ടിയുടെ ശേഷി കണ്ടെത്താനും കുട്ടികളുടെ പ്രാദേശിക സാഹചര്യങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള മികച്ച പഠനാനുഭവങ്ങള്‍ പ്രദാനം ചെയ്യാനും രാജ്യത്തിന്റെ ഭരണ ഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസത്തെ മികവുറ്റതാക്കാനും ഉതകുന്ന വിധത്തില്‍ അധ്യാപക സമൂഹത്തിനു പിന്തുണ നല്‍കുകയെന്നതും വെബിനാര്‍ ലക്ഷ്യമിടുന്നു.
എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ. ജെ. പ്രസാദ് ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രിന്‍സിപ്പാള്‍ കെ. വി പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. എന്‍.സി.ഇ.ആര്‍.ടി അധ്യാപക പരിശീലന വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. കെ. വിജയന്‍ മുഖ്യപ്രഭാഷണം നടത്തി. റിസര്‍ച്ച് ഓഫീസര്‍ ഡോ. ബി. ശ്രീജിത്ത്, സംസ്ഥാന കരിക്കുലം കമ്മിറ്റി അംഗം കെ. പ്രഭാകരന്‍, ഡോ. പി. വി പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു.
ഡോ. ബാബു വര്‍ഗീസ് സ്വാഗതവും കെ. പി പുഷ്പ നന്ദിയും പറഞ്ഞു.
വെബിനാറില്‍ വിവിധ സെഷനുകളില്‍ വി. കെ സാനു. വി. കെ പ്രകാശന്‍, പി. സത്യനാഥന്‍ എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. ഡയറ്റ് സീനിയര്‍ ലക്ചറര്‍മാരായ യു. കെ അബ്ദുന്നാസര്‍, ഡോ. കെ. എസ് വാസുദേവന്‍, ലക്ചറര്‍മാരായ ഡോ. കെ. എം സോഫിയ, ഡി. ദിവ്യ, വി. ആര്‍ പ്രേംജിത്ത്, കെ. പ്രബീഷ് എന്നിവര്‍ നേതൃത്വം നല്‍കി.
- Log in to post comments