Post Category
കുന്ദമംഗലം മിനി സിവിൽ സ്റ്റേഷൻ ഉദ്ഘാടനം ഇന്ന് (ആഗസ്റ്റ് 10) മുഖ്യമന്ത്രി നിർവ്വഹിക്കും
കുന്ദമംഗലം മിനി സിവിൽ സ്റ്റേഷൻ ഉദ്ഘാടനം ഇന്ന് (ആഗസ്റ്റ് 10) രാവിലെ 10 മണിക്ക് വീഡിയോ കോൺഫറൻസ് മുഖേന മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.. റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പി.ടി.എ റഹീം എം.എൽ.എ സഹ അദ്ധ്യക്ഷനായിരിക്കും. വിവിധ ഭാഗങ്ങളിലായി ഒറ്റപ്പെട്ടു നിൽക്കുന്ന സർക്കാർ ഓഫീസുകൾ ഒരു മേൽക്കൂരയ്ക്കു കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് കുന്ദമംഗലത്ത് മിനി സിവിൽ സ്റ്റേഷൻ ഒരുക്കിയത്. 50 സെൻറ് സ്ഥലത്തുള്ള മിനി സിവിൽ സ്റ്റേഷൻ കെട്ടിട നിര്‍മ്മാണ പ്രവൃത്തി രണ്ട് ഘട്ടമായാണ് പൂര്‍ത്തീകരിച്ചത്.
date
- Log in to post comments