Post Category
കൈത്തറി തുണിത്തരങ്ങള്‍ക്ക് റിബേറ്റ്
പാലക്കാട് ടൗണ്‍ ബസ് സ്റ്റാന്‍ഡ് ടിബി കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന കൈത്തറി വികസന കോര്പ്പറേഷന് (ഹാന്‍വീവ്) ഷോറൂമില്‍ ഓണത്തോടനുബന്ധിച്ച് കൈത്തറി തുണിത്തരങ്ങള്‍ക്ക് ഓഗസ്റ്റ് 30 വരെ 20 ശതമാനം ഗവ.റിബേറ്റും 10 ശതമാനം കിഴിവും നല്‍കുമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. കൈത്തറി മുണ്ടുകള്‍, സെറ്റുമുണ്ട്, സെറ്റ് സാരികള്‍, ത്രഡ് വര്‍ക്ക് സാരികള്‍, കോട്ടണ്‍ സാരികള്‍, ബെഡ്ഷീറ്റുകള്‍, ചുരിദാര്‍ മെറ്റീരിയലുകള്‍, പില്ലോ കവര്‍, യൂണിഫോം തുണിത്തരങ്ങള്‍, കോട്ടണ്‍ ഷര്‍ട്ടുകള്‍, ടര്‍ക്കി, തോര്‍ത്തുമുണ്ട്, കോട്ടണ്‍ കൈത്തറി മാസ്ക് കൂടാതെ മറ്റു തുണിത്തരങ്ങളും ലഭിക്കും. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും തവണവ്യവസ്ഥയില്‍ നിബന്ധനകള്‍ക്ക് വിധേയമായി 20,000 രൂപയുടെ തുണിത്തരങ്ങള്‍ കടം വാങ്ങാവുന്നതാണ്.
date
- Log in to post comments