Post Category
വലിയമല എസ്.സി. കോളനി കുടിവെള്ള പദ്ധതി ഉദ്ഘാടനം നാളെ
മൂടാടി ഗ്രാമപഞ്ചായത്തിലെ വലിയമല എസ്.സി. കോളനി കുടിവെള്ള പദ്ധതി ഉദ്ഘാടനം നാളെ (ആഗസ്റ്റ് 12) രാവിലെ 11.30 ന് പട്ടികജാതി-പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി എ.കെ ബാലൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. മൂടാടി ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കുന്ന ചടങ്ങിൽ കെ ദാസൻ എംഎൽഎ അധ്യക്ഷത വഹിക്കും.
മൂടാടി വലിയമല എസ്.സി. കോളനി കുടിവെള്ള പദ്ധതി 62 ലക്ഷം രൂപ ചെലവഴിച്ച് 83 കുടുംബങ്ങൾക്ക് വ്യക്തിഗത കണക്ഷനുകൾ നൽകിയാണ് പൂർത്തീകരിച്ചിരിക്കുന്നത്.
കോവിഡ്- 19 ന്റെ പശ്ചാത്തലത്തിൽ എല്ലാ പ്രോട്ടോക്കോളുകളും പാലിച്ചാണ് ഹ്രസ്വ പരിപാടി നടക്കുന്നത്. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
date
- Log in to post comments