Skip to main content

കോഴിഇറച്ചി വില 150 രൂപയില്‍ കൂടുതൽ ഈടാക്കരുത്

 

വടകര താലൂക്കിലെ മുഴുവന്‍ കോഴി ഇറച്ചി വ്യാപാരികളും ഒരുകിലോ കോഴി ഇറച്ചിക്ക്  150 രൂപയില്‍  കൂടുതല്‍ ഈടാക്കാന്‍ പാടില്ലെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.  വ്യാപാരികള്‍ നിര്‍ബന്ധമായും പൊല്യൂഷൻ കൺട്രോള്‍ സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം. ജീവനക്കാര്‍ മാസ്‌ക് ധരിക്കണം. ഹെല്‍ത്ത് കാര്‍ഡ് ഉള്ളവരുമായിരിക്കണം. വില എഴുതിവെച്ചു മാത്രമേ കച്ചവടം നടത്താന്‍ പാടുള്ളുവെന്നും സപ്ലൈ ഓഫീസർ അറിയിച്ചു. 

 

date