Skip to main content

എം.ടെക് സ്‌പോണ്‍സേഡ് സീറ്റ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

 

 

 

ഐ.എച്ച്.ആര്‍.ഡി യുടെ കീഴിലെ എറണാകുളം മോഡല്‍ എഞ്ചിനീയറിംഗ് കോളേജ്, ചെങ്ങന്നൂര്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ്,  കരുനാഗപ്പളളി കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ചേര്‍ത്തല കോളേജ് ഓഫ് എഞ്ചിനീയറിംഗ്,  കല്ലൂപ്പാറ കോളേജ് ഓഫ് എഞ്ചിനീയറിംഗ്, എന്നീ കോളേജുകളില്‍ എം.ടെക് കോഴ്‌സുകളിലെ (2020-21) സ്‌പോണ്‍സേഡ് സീറ്റിലെ പ്രവേശനത്തിനുളള അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrd.kerala.gov.in /mtech എന്ന വെബ്‌സൈറ്റ് അല്ലെങ്കിൽ അതാത് കോളേജുകളുടെ വെബ്സൈറ്റ് വഴിയോ ഓണ്‍ലൈനായി ആഗസ്റ്റ് 21 ന് നാല് മണി വരെ സമര്‍പ്പിക്കാം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് :  www.ihrd.ac.in./ ഇ.മെയില്‍ ihrd.itd@gmail.com

 

date