ഓൾ കേരള ഓൺലൈൻ ചിത്രരചന മൽസരം
നാഷണൽ ട്രസ്റ്റ് എൽഎൽസി, കോഴിക്കോട് ജില്ലാ സമിതിയും ഡി ലൈൻ സ്കൂൾ ഓഫ് ഡിസൈനും സംയുക്തമായി സ്വാതന്ത്ര്യ ദിനാചരണത്തിന്റെ ഭാഗമായി 22 കാരറ്റ് ഗോൾഡ് മെഡലിനായുള്ള രണ്ടാമത് ഓൾ കേരള ഓൺലൈൻ ചിത്ര രചനാ മത്സരം സംഘടിപ്പിക്കുന്നു. ഒരു ഓൺലൈൻ സംവിധാനത്തിൽ ആദ്യമായാണ് ഓൾ കേരള തലത്തിൽ ചിത്രരചന മൽസരം നടത്തുന്നത്. രണ്ടു കാറ്റഗറികളിലായാണ് മത്സരം നടത്തുന്നത്. നാഷണൽ ട്രസ്റ്റ് ആക്ടിന്റെ പരിധിയിൽ വരുന്ന ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന ഓട്ടിസം, സെറിബ്രൽ പാൾസി, മെന്റൽ റിട്ടാർഡേഷൻ, മൾട്ടിപ്പിൾ ഡിസെബിലിറ്റിയുള്ള വിദ്യാർത്ഥികളാണ് ആദ്യ കാറ്റഗറിയിൽ.
പങ്കെടുക്കാൻ താല്പര്യമുള്ളവർ 8137999990 എന്ന വാട്സ്ആപ്പ് നമ്പറിൽ പേര്, മേൽവിലാസം, ഡിസെബിലിറ്റി, ശതമാനം, ഫോൺ നമ്പർ അയക്കേണ്ടതാണ്. കാറ്റഗറി - 2 ( ജനറൽ വിഭാഗം )പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾ,കേൾവി പരിമിതിയുള്ളവർ ഉൾപ്പടെ പങ്കെടുക്കാൻ താല്പര്യമുള്ളവർ dline.co.in എന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യുകയോ 8593841111, 9142444474 എന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യേണ്ടതുമാണ്. മത്സരത്തിന് പങ്കെടുക്കുന്നവർ ആഗസ്ത് 14, വൈകീട്ട് 5 മണിക്ക് മുമ്പ് രജിസ്റ്റർ ചെയ്യെണ്ടതാണ്.
- Log in to post comments