സ്വാതന്ത്ര്യ ദിനാഘോഷം: മന്ത്രി കെ. കൃഷ്ണന്‍കുട്ടി സല്യൂട്ട് സ്വീകരിക്കും പരിപാടികള്‍ കോവിഡ് നിര്‍ദേശങ്ങള്‍ പാലിച്ച് നടത്തും
73-മത് സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ഇന്ന് (ഓഗസ്റ്റ് 15) രാവിലെ ഒമ്പതിന് പാലക്കാട് കോട്ടമൈതാനത്ത് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്് ഒത്തുച്ചേരല്‍ ഒഴിവാക്കിയാണ് ദിനാചരണം നടത്തുക.
കോവിഡ് രോഗപ്രതിരോധത്തിന് നേതൃത്വം നല്കുന്ന ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാര്‍, സ്റ്റാഫ് നഴ്സ്, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവരെ ആദരിക്കും. കൂടാതെ, ജില്ലയില്‍ കോവിഡ് രോഗ വിമുക്തരായ മൂന്നുപേരെയും പരിപാടിയില്‍ പങ്കെടുപ്പിക്കും. ശാരീരിക അകലം, മാസ്ക് ധരിക്കല്‍, സാനിറ്റൈസര്‍ ഉപയോഗം, തെര്‍മല്‍ സ്കാനര്‍ പരിശോധന ഉറപ്പാക്കും.
പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല
കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം പൂര്‍ണമായും ഒഴിവാക്കിയാണ് സ്വാതന്ത്ര്യ ദിനാഘോഷം നടത്തുകയെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പൊതുജനങ്ങള്‍ കുട്ടികള്‍ എന്നിവരെ പരിപാടിയില്‍ പങ്കെടുപ്പിക്കില്ല. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ചുരുക്കം പേര്‍ക്കാണ് കോട്ടമൈതാനത്തിലേക്ക് പ്രവേശനം.
- Log in to post comments