Skip to main content

പാരമ്പര്യ വാസ്തുശാസ്ത്രത്തില്‍ ഡിപ്ലോമ

 

സാംസ്‌ക്കാരിക വകുപ്പിനു കീഴില്‍ ആറന്മുളയില്‍ പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യാ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ പാരമ്പര്യ വാസ്തു ശാസ്ത്രത്തില്‍ ഡിപ്ലോമ-കറസ്പോണ്ടന്‍സ് കോഴ്സിലേക്ക് അപേക്ഷിക്കാം. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്സിലേക്ക് അംഗീകൃത ബിരുദമോ ത്രിവത്സര പോളിടെക്നിക് ഡിപ്ലോമയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി ഇല്ല. 200 രൂപ മണിയോര്‍ഡര്‍/പോസ്റ്റല്‍ ഓര്‍ഡര്‍ മുഖേനയോ നേരിട്ട് അടച്ചോ അപേക്ഷാഫോം ലഭ്യമാക്കാം. www.vasthuvidyagurukulam.com ല്‍  നേരിട്ട് പണമടച്ചും അപേക്ഷിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി സെപ്റ്റംബര്‍ 29. കൂടുതല്‍ വിവരങ്ങള്‍ക്ക് എക്സ്‌ക്യുട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം, ആറന്മുള, പത്തനംതിട്ട. ഫോണ്‍: 0468-2319740, 9847053294, 9947739442.

date