Skip to main content

സ്വാതന്ത്രദിനാഘോഷം: ഒറ്റപ്പാലം റവന്യു ഡിവിഷണൽ ഓഫീസിൽ  സബ് കലക്ടർ അർജുൻ പാണ്ഡ്യൻ പതാക ഉയർത്തി 

 

  74 -മത്  സ്വാതന്ത്രദിനാഘോഷത്തോടനുബന്ധിച്ച്   ഒറ്റപ്പാലം റവന്യു ഡിവിഷണൽ ഓഫീസിൽ നടന്ന പരിപാടിയിൽ സബ് കലക്ടർ അർജുൻ പാണ്ഡ്യൻ പതാക ഉയർത്തി   സ്വാതന്ത്രദിന സന്ദേശം നൽകി. 

പരിപാടിയിൽ കോവിഡ് 19  പ്രതിരോധ പ്രവർത്തനങ്ങളിൽ നേതൃത്വം നൽകിയവരെ  സബ് കലക്ടർ  ആദരിച്ചു.
തൃക്കേടിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ. നാരായണൻകുട്ടി, ഒറ്റപ്പാലം താലൂക്ക് ആശുപത്രി ജൂനിയർ കൺസൾട്ടന്റ്  ഡോ. പി.ജി. മനോജ്,    മണ്ണാർക്കാട് താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ്  ആശുപത്രി സൂപ്രണ്ട് ഡോ. എൻ എൻ. പമീലി, കൊപ്പം സി .എച്ച്. എസി. അസിസ്റ്റന്റ് സർജൻ ഡോ. പി. സിദ്ദിഖ് , ഒറ്റപ്പാലം താലൂക്ക് ആശുപത്രി  ഹെഡ് നഴ്സ് എം.ആർ. ശ്രീലത, ഒറ്റപ്പാലം താലൂക്ക് ആശുപ്രതി ലാബ് ടെക്നീഷ്യൻ കെ.എം. ഗീത, ഒറ്റപ്പാലം താലൂക്ക് ആശുപത്രി  ആംബുലൻസ് ഡ്രൈവർ പി.ബി. മോഹൻദാസ് , ഒറ്റപ്പാലം താലൂക്ക് ആശുപത്രി 108 ആംബുലൻസ് ഡ്രൈവർ പി.ടി. സുർജിത്,  ഒറ്റപ്പാലം താലൂക്ക് ആശുപത്രി  അറ്റൻഡർ പി. വസന്ത ഭായ് ,കൊപ്പം സി.എച്ച്.സി പബ്ലിക് റിലേഷൻസ് ഓഫീസർ കെ.  മുഹമ്മദ് സാബിർ , കൊപ്പം ഹെൽത്ത് ഇൻസ്പെക്ടർ എ. അജി ആനന്ദ്,  ഒറ്റപ്പാലം എസ്.എച്ച്. ഒ . എം. സുജിത്ത് , ഒറ്റപ്പാലം പോലീസ് സ്റ്റേഷൻ എ.എസ്. ഐ.  കെ.  പ്രകാശൻ, ഒറ്റപ്പാലം  പോലീസ് സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർ പി. കമലം,  ഒറ്റപ്പാലം പോലീസ് സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർ കെ. സതീഷ് കുമാർ,  പട്ടാമ്പി നഗരസഭ റവന്യൂ ഇൻസ്പെക്ടർ കെ. കണ്ണയ്യൻ,  ഒറ്റപ്പാലം താലൂക്ക് ലാൻഡ് ബോർഡ് സ്പെഷ്യൽ ഡെപ്യൂട്ടി തഹസിൽദാർ ദിലീപ് വിശ്വം എന്നിവരെയാണ് ആദരിച്ചത്.   

പരിപാടിയിൽ ഒറ്റപ്പാലം തഹസിൽദാർ എസ്. ബിജു , ഒറ്റപ്പാലം റോട്ടറി ക്ലബ്ബ് പ്രതിനിധി പ്രമോദ് കുമാർ ,  ഒറ്റപ്പാലം ലയൺസ് ക്ലബ്ബ് പ്രതിനിധി കേണൽ റാം കുമാർ , റവന്യൂ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

date