Skip to main content

കോവിഡ് 19: ജില്ലയില്‍ 925 പേര്‍ ചികിത്സയില്‍

 

കോവിഡ് 19 ബാധിതരായി  ജില്ലയില്‍ നിലവില്‍ 925 പേരാണ് ചികിത്സയിലുള്ളത്.  ഇന്ന് (ഓഗസ്റ്റ് 15) ജില്ലയില്‍ 74 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 162 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.  

ഇതുവരെ 35737 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 34161 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 96 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 313 സാമ്പിളുകൾ അയച്ചു. 3120 പേർക്കാണ് ഇതുവരെ  പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 2177 പേർ രോഗമുക്തി നേടി. ഇനി 775 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. 

ഇതുവരെ 98737 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 1170 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. നിലവില്‍ 11985 പേർ ജില്ലയില്‍ വീടുകളിൽ നിരീക്ഷണത്തില്‍ തുടരുന്നു.

24*7 കോള്‍ സെന്റര്‍ നമ്പര്‍ 0491 2505264, 2505189, 2505847

date