Post Category
കോവിഡ് 19: ജില്ലയില്‍ 849 പേര് ചികിത്സയില്‍
കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 849 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് (ഓഗസ്റ്റ് 16) ജില്ലയില്‍ 29 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇന്ന് 81 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ഇതുവരെ 36534 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 34529 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 368 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 797 സാമ്പിളുകൾ അയച്ചു. 3149 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 2279 പേർ രോഗമുക്തി നേടി. ഇനി 1204 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.
ഇതുവരെ 99480 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 743 പേര് ക്വാറന്റൈന് പൂര്‍ത്തിയാക്കി. നിലവില്‍ 12843 പേർ ജില്ലയില്‍ വീടുകളിൽ നിരീക്ഷണത്തില്‍ തുടരുന്നു.
24*7 കോള്‍ സെന്റര്‍ നമ്പര്‍ 0491 2505264, 2505189, 2505847
date
- Log in to post comments