സ്വാതന്ത്ര്യ ദിനാഘോഷം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ഇന്ന് (ശനി) വിക്രം മൈതാനിയിൽ
ജില്ലാ തല സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി വെസ്റ്റ്ഹില്‍ ക്യാപ്റ്റന്‍ വിക്രം മൈതാനത്ത് നടക്കും. കോവിഡ്, ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചാണ് ആഘോഷം സംഘടിപ്പിക്കുന്നത്. രാവിലെ ഒന്‍പത് മണിക്ക് നടക്കുന്ന പരേഡിൽ എ.ഡി.എം റോഷ്നി നാരായണൻ അഭിവാദ്യം സ്വീകരിക്കും.
പങ്കെടുക്കുന്നവരുടെ എണ്ണം 100 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്.
ബ്ലോക്ക് തലത്തില്‍ 50 പേരും പഞ്ചായത്ത് തലത്തില്‍ 75 പേരും മാത്രമേ ചടങ്ങിൽ പങ്കെടുക്കാൻ പാടുള്ളൂ. പൊതുഓഫീസുകളിലും മറ്റ് സ്ഥാപനങ്ങളിലും നടക്കുന്ന ചടങ്ങുകളില്‍ 50 പേര്‍ക്ക് വരെ പങ്കെടുക്കാം. സാമൂഹിക അകലം പാലിക്കല്‍, മാസ്‌ക് ധരിക്കല്‍, ശുചിത്വം പാലിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ കര്‍ശനമായി പാലിക്കണം. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, ശുചിത്വ പ്രവര്‍ത്തകര്‍ എന്നിവരെ പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തില്‍ അവരുടെ ശ്രേഷ്ഠമായ സേവനത്തിനുള്ള അംഗീകാരമായി ചടങ്ങിലേക്ക് ക്ഷണിക്കും. പൊതുജനങ്ങള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്ക് ചടങ്ങില്‍ പ്രവേശനമില്ല. എല്ലാ അംഗങ്ങളെയും ക്ഷണിതാക്കളെയും പ്രവേശന കവാടത്തില്‍ തെര്‍മല്‍ സ്‌കാനിംഗിന് വിധേയമാക്കും.
- Log in to post comments