Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

ശ്രീകൃഷ്ണപുരം ഗവ. എഞ്ചിനീയറിങ് കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഭാഗത്തിലേക്ക് സ്റ്റേഷനറി സാധനങ്ങളും ക്ലാസ്സ്റൂമുകളിലേക്കുള്ള വൈറ്റ് ബോര്‍ഡും വിതരണം ചെയ്യുന്നതിനും താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകള്‍ ക്വട്ടേഷന്‍ നമ്പര്‍ 01 /2021 മെക്കാനിക്കല്‍ എഞ്ചിനീറിങ് വിഭാഗത്തിലേക്ക് ആവശ്യമായ സ്റ്റേഷനറി സാധനങ്ങളും ക്ലാസ്സ്റൂമുകളിലേക്കുള്ള വൈറ്റ് ബോര്‍ഡും വിതരണം ചെയ്യല്‍ എന്ന് രേഖപ്പെടുത്തി പ്രിന്‍സിപ്പാള്‍, സര്‍ക്കാര്‍ എഞ്ചിനീറിങ് കോളേജ്, മണ്ണംപ്പറ്റ (പി.ഒ) ശ്രീകൃഷ്ണപുരം, പാലക്കാട് 678633 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ നാലിന് ഉച്ചയ്ക്ക് രണ്ട് വരെ നല്‍കാം. അന്നേദിവസം വൈകീട്ട് മൂന്നിന്  ക്വട്ടേഷന്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ www.gecskp.ac.in ല്‍ ലഭിക്കും.

date