Skip to main content

കക്കൂസ് നിര്‍മാണം: അപേക്ഷ ക്ഷണിച്ചു

 

കൊല്ലങ്കോട് ബ്ലോക്ക് പരിധിയിലെ പട്ടികജാതി വിഭാഗത്തില്‍ പിന്നാക്കം നില്‍ക്കുന്ന നായാടി, വേടന്‍, വേട്ടുവന്‍, കളളാടി, അരുന്ധതിയാര്‍, ചക്കിലിയന്‍ വിഭാഗക്കാരില്‍ നിന്നും കക്കൂസ് നിര്‍മാണത്തിനുളള ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ നിലവില്‍ കക്കൂസ് ഇല്ലാത്തവര്‍ ആയിരിക്കണം. ജാതി, വരുമാനം, ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്, ഈ ആനുകൂല്യം ഇതിന് മുമ്പ് ഗ്രാമ/ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്നും കൈപ്പറ്റിയിട്ടില്ലെന്ന സര്‍ട്ടിഫിക്കറ്റ് സഹിതം സെപ്തംബര്‍ മൂന്നിന് വൈകിട്ട് അഞ്ചിനകം കൊല്ലങ്കോട് ബ്ലോക്ക് പട്ടിക വികസന ഓഫീസില്‍ അപേക്ഷ നല്‍കണമെന്ന്  കൊല്ലങ്കോട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 8547630129.

date