Skip to main content

ഗ്രൂപ്പ് ഫോസ്റ്റര്‍ കെയര്‍ പദ്ധതി: സെപ്തംബര്‍ നാല് വരെ അപേക്ഷിക്കാം

 

ഫോസ്റ്റര്‍ കെയര്‍ പദ്ധതിയുടെ വകഭേദമായ ഗ്രൂപ്പ് ഫോസ്റ്റര്‍ കെയറിലൂടെ കുട്ടികളെ കുടുംബാന്തരീക്ഷത്തില്‍ വളര്‍ത്താനും വ്യക്തികേന്ദ്രീകൃത ശ്രദ്ധ നല്‍കി പരിചരിക്കാനും സംരക്ഷിക്കാനും താത്പര്യമുളള സ്ഥാപനങ്ങള്‍, സംഘടനകള്‍, വ്യക്തികള്‍ സെപ്തംബര്‍ നാലിനകം ജില്ലാ ശിശു സംരക്ഷണ ഓഫീസില്‍ അപേക്ഷ നല്‍കണമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ അറിയിച്ചു. ബാലനീതി നിയമപ്രകാരം ശ്രദ്ധയും സംരക്ഷണവും ആവശ്യമുളള കുട്ടികളുടെ സംരക്ഷണത്തിനാണ് ഫോസ്റ്റര്‍ കെയര്‍ പദ്ധതി നടപ്പാക്കുന്നത്. വിശദവിവരങ്ങള്‍ 0491-2531098, 9745803253 ല്‍ ലഭിക്കും.

date