Skip to main content

അപേക്ഷ ക്ഷണിച്ചു

 

 

 

പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്/റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് വിപണനത്തിന് നേരിട്ടുള്ള ഏജന്റുമാർക്കായി പോസ്റ്റ് ഓഫീസ് കോഴിക്കോട് ഡിവിഷൻ അപേക്ഷ ക്ഷണിച്ചുപത്താം ക്ലാസ്/തത്തുല്യം പാസായ 18 നും 50 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. തൊഴിൽ രഹിത/സ്വയം തൊഴിൽ യുവാക്കൾ, ഇൻഷുറൻസ് കമ്പനിയിലെ മുൻ ഏജന്റ്, മുൻ സൈനിക ജീവനക്കാർ, അംഗനവാടി വർക്കർ, മഹിള മണ്ഡൽ വർക്കർ, വിരമിച്ച സ്കൂൾ ടീച്ചർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, മറ്റ് അനുയോജ്യ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാവുന്നതാണ്. ഇൻഷുറൻസ് വിപണനത്തിലെ പ്രവർത്തിപരിചയം പ്രാദേശിക മേഖലകളിലെ ധാരണ എന്നിവ അഭിലഷണീയം. താല്പര്യമുള്ളവർ വിശദമായ ബയോഡാറ്റ docali...@indiapost.gov.insspcalicut...@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് ആഗസ്ത് 27ന് മുമ്പായി അയക്കുക. വിവരങ്ങൾക്ക് 0495 2384770/2386166.

date