Skip to main content

ഗതാഗത നിരോധനം

 

ജില്ലയിൽ മുക്കം അരീക്കോട് റോഡില്നോര്ത്ത് കാരശ്ശേരി ജംഗ്ഷനില്ഇന്റര്ലോക്ക് പ്രവൃത്തി നടക്കുന്നതിനാല്ഇന്ന് (ആഗസ്ത് 20) മുതല്പ്രവൃത്തി തീരുന്നതുവരെ റോഡിലൂടെയുളള വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്അറിയിച്ചു.

 

കാരശ്ശേരി ജംഗ്ഷനില്നിന്നുളള തേക്കുംകുറ്റി, കൂടരഞ്ഞി ഭാഗത്തേക്കുളള റോഡില്ഗതാഗതം പൂര്ണ്ണമായും നിരോധിച്ചു. മുക്കം ഭാഗത്ത് നിന്നും തേക്കും കുറ്റി, കൂടരഞ്ഞി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസിനടുത്തു നിന്നും ഇടത്തുഭാഗത്തേക്ക് തിരിഞ്ഞ് മോയിലത്ത് പാലം, ആനയാംകുന്ന് വഴിയും തേക്കുംകുറ്റി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്മുരിങ്ങമ്പുറായി ജംഗ്ഷനില്നിന്നും വലത്തു ഭാഗത്തേക്ക് തിരിഞ്ഞ് കളരിക്കണ്ടി - മാന്ത്ര വഴിയും, കൂടരഞ്ഞി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്കാരമൂല - കൂമാരനല്ലൂര്വഴിയും പോകണം

date