Skip to main content

പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാം

 

നടുവത്തപ്പാറ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ (ആണ്‍കുട്ടികള്‍) പ്ലസ് വണ്‍ കോമേഴ്സ്, സയന്‍സ് ബാച്ചുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. പഠനകാലയളവിലെ താമസം, ഭക്ഷണം, വസ്ത്രം, പഠനോപകരണങ്ങള്‍ സൗജന്യമായി ലഭിക്കും. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ള പട്ടിക ജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് പുറമെ മറ്റു വിഭാഗങ്ങളിലുളളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ gmrsadmission@gmail.com ലോ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, നടുവത്തപ്പാറ, പെരുങ്ങോട്ടുകുറിശ്ശി 678 574  വിലാസത്തിലോ ഓഗസ്റ്റ് 27 നകം അയക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ : 9497867422, 9744146228.

date