Post Category
ഓണം ജില്ലാഫെയര്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
വിലക്കയറ്റം നിയന്ത്രിച്ച് അവശ്യ സാധനങ്ങള്‍ ന്യായവിലക്ക് ലഭ്യമാക്കുന്നതിനായി സപ്ലൈകോ സംഘടിപ്പിക്കുന്ന ഓണം ജില്ലാ ഫെയര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് (ആഗസ്റ്റ് 21) വൈകീട്ട് നാലിന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിർവഹിക്കും. ഓഗസ്റ്റ് 30 വരെ കോഴിക്കോട് ഗവ: മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് ഓണം ഫെയര്‍. ഭക്ഷ്യ- പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി പി തിലോത്തമന്‍ ചടങ്ങിൽ പങ്കെടുക്കും.
കോവിഡ് - 19 പ്രോട്ടോക്കോള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന മേളയില്‍ അവശ്യ സാധനങ്ങള്‍ക്ക് പുറമെ ഗൃഹോപകരണങ്ങള്‍, ഹോര്‍ട്ടി കോര്‍പ്പിന്റെ പച്ചക്കറി സ്റ്റാള്‍, മിൽമ സ്റ്റാള്‍, തുടങ്ങി സര്‍ക്കാര്‍ -അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സ്റ്റാളുകളും ഉണ്ടായിരിക്കും.
date
- Log in to post comments