Skip to main content

836  പേര്‍ കൂടി നിരീക്ഷണത്തില്‍

 

 

പുതുതായി വന്ന 836 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 14864 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 86568 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 248 പേര്‍ ഉള്‍പ്പെടെ 1286 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 101 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി .

4528 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചു. ആകെ 1,45,975 സ്രവ സാംപിളുകള്‍  പരിശോധനയ്ക്ക് അയച്ചതില്‍ 1,40,973 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 1,37,290 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാംപിളുകളില്‍ 5002 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

പുതുതായി വന്ന 193 പേര്‍ ഉള്‍പ്പെടെ ആകെ 3186  പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 593  പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2569 പേര്‍ വീടുകളിലും, 24  പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 22 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 30808 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

 

date