Skip to main content

തൊഴിലിനോടൊപ്പം പഠനത്തിന് അപേക്ഷിക്കാം

 

 

തൊഴിലിനോടൊപ്പം പഠനവും നടത്താന്‍ വിദ്യാർത്ഥികൾക്ക് അവസരം.  ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയും സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷനും സംയുക്തമായി നടത്തുന്ന  ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ മീറ്റ് ടെക്‌നോളജി (ഡിഎംടി), ആറ് മാസത്തെ  സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പൗള്‍ട്രി ഫാമിംഗ് (സിപിഎഫ്) എന്നിവയിൽ  പ്രവേശനത്തിന്  അപേക്ഷ ക്ഷണിച്ചു.  
 ഡിപ്ലോമ ഇന്‍ മീറ്റ് ടെക്‌നോളജിക്ക്  പ്ലസ് ടു വിജയിച്ചവർക്കും  സര്‍ട്ടിഫിക്കറ്റ് ഇന്‍ പൗള്‍ട്രി ഫാമിങ്ങിന്  എട്ടാം ക്ലാസ്സ് വിജയിച്ചവർക്കും അപേക്ഷിക്കാം.   ഗ്രാമപഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന ദാരിദ്ര്യ രേഖയ്ക്ക് താഴെയുളള വിദ്യാര്‍ത്ഥികൾക്കും പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികൾക്കും  ഫീസ് ഇളവ്  ലഭിക്കും.  അവസാന തീയതി ആഗസ്റ്റ് 31. https://onlineadmission.ignou.ac.in/admission/ വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോൺ:  9400608493, 9446479989, 9495000914.

date