നാഷണൽ ട്രസ്റ്റ് ഹിയറിങ്: 27 പേർക്ക് രക്ഷാകർതൃത്വ സർട്ടിഫിക്കറ്റിന് അനുമതി
കോഴിക്കോട് സിവിൽ സ്റ്റേഷനിൽ നടന്ന നാഷണൽ ട്രസ്റ്റ് ഹിയറിങ്ങിൽ 27 പേർക്ക് നിയമപരമായ രക്ഷാകർതൃത്വ സർട്ടിഫിക്കറ്റിന് അനുമതി നൽകി. ഓൺലൈനായാണ് ഹിയറിങ് നടത്തിയത്. നിരാമയ ഇൻഷൂറൻസിന് മുഴുവൻ പേരേയും പരിഗണിച്ചു. സ്വത്ത് സംബന്ധമായ
8' അപേക്ഷകൾ പരിഗണിച്ചു. ആശ്വാസകിരണം വികലാംഗപെൻഷൻ, സ്കോളർഷിപ്പ്, റേഷൻകാർഡ് തുടങ്ങിയ ആനുകൂല്യങ്ങളും ക്ഷേമ കാര്യങ്ങളും ലഭിക്കാത്തവർക്ക് അത് ലഭ്യമാക്കുന്നതിന് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്മാരെ ചുമതലപ്പെടുത്തി.
നാഷണൽ ട്രസ്റ്റ് ജില്ലാ ചെയർമാൻ ജില്ലാ കലക്ടർ സാംബശിവ റാവു, ജില്ലാ കൺവീനറും സംസ്ഥാന കമ്മിറ്റി മെമ്പറുമായ പി.സിക്കന്തർ,
ഡോ.പി.ഡി. ബെന്നി, ലോ ഓഫീസർ സലിം പർവീസ്, രജിസ്ട്രേഷൻ ഓഡിറ്റർ രശ്മി ഗോപി, എ.ഡി.എം.ഒ ഡോ.വി.ആർ. ലതിക,നാഷണൽ ട്രസ്റ്റ് എൻ.ജി.ഒ ഹ്യുമാനിറ്റി ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി പി.കെ.എം.സിറാജ് തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments