Skip to main content

സാക്ഷരത തുടര്‍വിദ്യാഭ്യാസം; ഓണ്‍ലൈന്‍ പഠനം ശക്തിപ്പെടുത്തും

 

കോവിഡ് രോഗ വ്യാപന പശ്ചാത്തലത്തിൽ അടിസ്ഥാന സാക്ഷരത മുതല്‍ ഹയര്‍സെക്കന്ററി തുല്യത വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ശക്തിപ്പെടുത്താൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ സാക്ഷരതാ സമിതി യോഗത്തിൽ തീരുമാനിച്ചു. സാമൂഹ്യസാക്ഷരതാ ക്ലാസുകളും സജീവമാക്കും. ഓണ്‍ലൈന്‍ പഠനം സാധ്യമല്ലാത്ത ഇടങ്ങളില്‍ സാമൂഹിക അകലം പാലിച്ച് ക്ലാസ് നടത്തും. ഇതിനായി അടിസ്ഥാന സാക്ഷരതാ ക്ലാസുകളിലേക്ക് സന്നദ്ധപ്രവര്‍ത്തകരെ ഇന്‍സ്ട്രക്ടര്‍മാരായി നിയോഗിക്കും. ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കി ജില്ലാ തലത്തില്‍ ആദരിക്കും. ഒരാള്‍ ഒരാളെ പഠിപ്പിക്കുക എന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുക.  ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസ് കെട്ടിടത്തിലെ കോണ്‍ഫറന്‍സ് ഹാളിന് സമ്പൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപന സ്മാരക ഹാള്‍ എന്ന പേര് നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു.

ഓണ്‍ലൈനായി നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സുജാത മനക്കല്‍, സെക്രട്ടറി വി ബാബു, സാക്ഷരതാ സമിതി അംഗങ്ങളായ കെ ശ്രീധരന്‍, പി.ജി ജോര്‍ജ് മാസ്റ്റര്‍, എം.ഡി വത്സല, കെ.എന്‍ നമ്പൂതിരി മാസ്റ്റര്‍, കെ വിജയന്‍, ജാനമ്മ കുഞ്ഞുണ്ണി, സാക്ഷരതാ മിഷന്‍ ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ പി പ്രശാന്ത് കുമാര്‍, അസി. പ്രോജക്ട് കോര്‍ഡിനേറ്റര്‍ ശാസ്ത പ്രസാദ് എന്നിവര്‍ സംസാരിച്ചു.
 

date