കോളനികളുടെ സമഗ്രവികസനത്തിന് നടപടി
ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ കോളനികളുടെ സമഗ്രവികസനത്തിന് നടപടി. അംബേദ്കര്‍ കോളനി പദ്ധതിയുടെ നിര്‍വ്വഹണ ഏജന്‍സിയായി നിര്‍മ്മിതി കേന്ദ്രത്തെ നിശ്ചയിക്കാന്‍ ധാരണയായി. പട്ടികജാതി പട്ടികവര്‍ഗ്ഗ കോളനികളുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് നടന്ന അവലോകന യോഗത്തിലാണ് തീരുമാനം. കോളനികള്‍ സന്ദര്‍ശിച്ച് സമഗ്ര പദ്ധതി രൂപരേഖ തയ്യാറാക്കാന്‍ യോഗം നിര്‍ദ്ദേശിച്ചു. അര്‍ഹതപ്പെട്ട മുഴുവന്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കും ലൈഫ് പദ്ധതിയിലുള്‍പ്പെടുത്തി വീടുകള്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും. കോളനികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും നടപടിയുണ്ടാവും. കോളനികളിലെ പ്രായമായവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കും. യുവതീയുവാക്കള്‍ക്ക്സ്വയം തൊഴില്‍ ലഭ്യമാകുന്നതിനും തൊഴില്‍ പരിശീലനത്തിനും സൗകര്യമൊരുക്കും.
വീഡിയോ കോണ്‍ഫറന്‍സ് മുഖേന നടത്തിയ യോഗത്തില്‍ പുരുഷന്‍ കടലുണ്ടി എം എല്‍ എ, ജില്ലാ കലക്ടര്‍ സാംബശിവറാവു, സബ് കലക്ടര്‍ ജി. പ്രിയങ്ക, ഡെപ്യൂട്ടി കലക്ടര്‍മാരായ ഷാമിന്‍ സെബാസ്റ്റ്യന്‍, സി.ബിജു, അസി. കലക്ടര്‍ ശ്രീധന്യ സുരേഷ് എന്നിവര്‍ പങ്കെടുത്തു.
- Log in to post comments