വിമുക്തഭടന്മാരുടെ ആശ്രിതരായ പെണ്‍മക്കള്‍ക്ക് നഴ്‌സിംഗ് കോഴ്‌സ് പ്രവേശനം
ആരോഗ്യവകുപ്പിന്റെ കീഴിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിംഗ് സ്‌കൂളുകളില്‍ 2020 ല്‍ ആരംഭിക്കുന്ന ഓക്‌സിലിയറി നഴ്‌സിംഗ് ആന്റ് മിഡ് വൈഫ്‌സ് കോഴ്‌സിന്റെ പരിശീലനത്തിന് പ്ലസ് ടു / തത്തുല്യ പരീക്ഷ പാസ്സായ വിമുക്തഭടന്മാരുടെ ആശ്രിതരായ പെണ്‍മക്കള്‍ക്കും പ്രതിരോധ സേനയില്‍ സേവനത്തിലിരിക്കെ മരണമടഞ്ഞവരുടെ ആശ്രിതരായ സ്ത്രീകള്‍ക്കും ഓരോ സ്‌കൂളിനും ഓരോന്നുവീതം സംവരണം ചെയ്തിട്ടുളള സീറ്റുകളിലേക്ക് ശുപാര്‍ശക്കായി അപേക്ഷ ക്ഷണിച്ചു.
ജെ പി എച്ച് എന്‍ ട്രെയിനിംഗ് സെന്റര്‍, തൈക്കാട്, തിരുവനന്തപുരം, ജെ പി എച്ച് എന്‍ ട്രെയിനിംഗ് സെന്റര്‍, തലയോലപ്പറമ്പ്, കോട്ടയം, ജെ പി എച്ച് എന്‍ ട്രെയിനിംഗ് സെന്റര്‍, പെരിങ്ങോട്ടുകുറിശി, പാലക്കാട്, ജെ പി എച്ച് എന്‍ ട്രെയിനിംഗ് സെന്റര്‍, കാസര്‍ഗോഡ് എന്നിവടങ്ങളിലാണ് അവസരം.
അപേക്ഷ ഫോമും പ്രോസ്‌പെക്ടസും ആരോഗ്യവകുപ്പ് ഡയറക്ടറുടെ വെബ്‌സൈറ്റായ www.dhs.kerala.gov.in ല്‍ ലഭ്യമാണ്. അപേക്ഷയും പ്രോസ്‌പെക്ടസില്‍ ആവശ്യപ്പെട്ടിട്ടുളള സര്‍ട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട നഴ്‌സിംഗ് സെന്റര്‍ പ്രിന്‍സിപ്പാളിന് നേരിട്ട് അയക്കണം. ഇതിൻ്റെ പകര്‍പ്പ്, വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡ്, ബന്ധപ്പെട്ട ജില്ലാ സൈനിക ക്ഷേമ ഓഫീസറില്‍ നിന്നും നേടിയ ആശ്രിത സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം സൈനിക ക്ഷേമ ഡയറക്ടര്‍, സൈനിക ക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവന്‍, തിരുവനന്തപുരം 695033 എന്ന വിലാസത്തില്‍ ആഗസ്റ്റ് 27 ന് വൈകീട്ട് അഞ്ചിനകം അയക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.
- Log in to post comments