ശുചിത്വ പദവി പ്രഖ്യാപനം : ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് അർഹത നേടി
സംസ്ഥാന സർക്കാർ ശുചിത്വ മേഖലയിൽ സുസ്ഥിര വികസനം നടത്തിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന ശുചിത്വ പദവിയിലേക്ക് ചെറുവണ്ണൂർ പഞ്ചായത്ത് അർഹത നേടി. ഹരിത കേരളം മിഷൻ നിശ്ചയിച്ച പതിനൊന്നു മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ നൽകുന്ന ശുചിത്വ പദവിക്ക് ചെറുവണ്ണൂർ പഞ്ചായത്ത് 84 മാർക്ക് നേടി അർഹരായി.ഓഗസ്റ്റ് 25ന് ഉച്ചക്ക് 2 മണിക്ക് പഞ്ചായത്തിൽ വെച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.പി ബിജു ശുചിത്വ പ്രഖ്യാപനം നടത്തി.
ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി പ്രകാശ് മുഖ്യാതിഥിയായി പങ്കെടുത്തു. ചടങ്ങിൽ സെക്രട്ടറി വിനോദ് കുമാർ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് നഫീസ കൊയിലോത്ത് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കുഞ്ഞികൃഷ്ണൻ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബിനീഷ് ബി.ബി , ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.മോളി, എന്നിവർ ആശംസ അർപ്പിച്ചു.വി.ഇ.ഒ വിശ്വൻ ഉന്തുമ്മൽ റിപ്പോർട്ട് അവതരണം നടത്തി. വി.ഇ.ഒ നയന നന്ദിയും പറഞ്ഞു. ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ അനഘ, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ ഷൈനി തുടങ്ങിയവർ പങ്കെടുത്തു. വി.ഇ.ഒ നയന നന്ദി പ്രകാശിപ്പിച്ചു.
നിലവിൽ 35 ഹരിതകർമസേന അംഗങ്ങൾ പ്രവർത്തിക്കുന്ന ചെറുവണ്ണൂർ പഞ്ചായത്തിൽ 5426 വീടുകളിൽ നിന്നും 90%വും 1059 സ്ഥാപനങ്ങളിൽ നിന്നും 80% വും യൂസർഫീ നൽകികൊണ്ട് അജൈവമാലിന്യ സംസ്കരണ പ്രവർത്തനത്തിൽ പങ്കാളികളാകുന്നുണ്ട്.പഞ്ചായത്തിലെ അജൈവ മാലിന്യങ്ങൾ താൽകാലികമായി സൂക്ഷിക്കുന്നത്തിനും തരം തിരിക്കുന്നത്തിനുമായി എം. സി. ഫ്. പഞ്ചായത്തിനു സമീപം സ്ഥാപിച്ചിട്ടുണ്ട്. പഞ്ചായത്തിലെ നിരത്തുകൾ മാലിന്യരഹിതമാക്കുകയും പൊതു ചടങ്ങുകളിൽ ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കുകയും, പൊതു സ്ഥലങ്ങളിലും ജലാശങ്ങളിലും മാലിന്യ നിക്ഷേപം നടത്തുന്നവർക്കെതിരെ നിയമനടപടികളും കൈക്കൊണ്ടു. ഏകദേശം 1,70,000 രൂപ നിയമനടപടി പ്രകാരം ഫൈൻ ഈടാക്കിയിട്ടുണ്ട്. കൂടാതെ ഹരിത കർമ്മ സേനാംഗങ്ങൾ പ്ലാസ്റ്റിക് ബദൽ ഉല്പന്നങ്ങൾ (തുണി സഞ്ചി) നിർമ്മാണം, ഹരിത കല്ല്യാണം ( സ്റ്റീൽ പാത്രങ്ങൾ)എന്നീ പ്രവർത്തനങ്ങൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു.
- Log in to post comments