Skip to main content

*ജില്ലയില്‍ 14963 പേര്‍ നിരീക്ഷണത്തില്‍*

 

പുതുതായി വന്ന 513 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 14963 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 88305 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 233 പേര്‍ ഉള്‍പ്പെടെ 1431 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 293 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.
5652 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചു. ആകെ 1,59,008 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1,56,689 എണ്ണത്തിന്റെ  ഫലം ലഭിച്ചു. ഇതില്‍ 1,52,474  എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 2319 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കി ഉണ്ട്. ജില്ലയില്‍ ഇന്ന് വന്ന  149 പേര്‍ ഉള്‍പ്പെടെ ആകെ 3043 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 574 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2443 പേര്‍ വീടുകളിലും, 26 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 15 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 31533 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
 

date