ജില്ലയില്‍ 15,170 പേര്‍ നിരീക്ഷണത്തില്‍
പുതുതായി വന്ന 379 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 15170 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 88477 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
പുതുതായി വന്ന 220 പേര്‍ ഉള്‍പ്പെടെ 1531 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്.119 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി. ഇന്ന് 5235 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 1,64243 സ്രവ സാംപിളുകള്‍ അയച്ചതില്‍ 1,62480 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 158105 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാംപിളുകളില്‍ 1763 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. പുതുതായി വന്ന 119 പേര്‍ ഉള്‍പ്പെടെ ആകെ 2878 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 559 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2293 പേര്‍ വീടുകളിലും, 26 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 15 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 31824 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
- Log in to post comments