എന്റെ ഓണക്കൈനീട്ടം സ്നേഹനാണയത്തിന്- ക്യാമ്പയിന് തുടക്കമായി
ഉള്ളിയേരി ഗ്രാമപഞ്ചായത്തിന്റെ ദുരിതാശ്വാസനിധി പ്രവർത്തന പദ്ധതിയായ സ്നേഹനാണയത്തിന്റെ വിഭവസമാഹരണത്തിനായി 'എന്റെ ഓണക്കൈനീട്ടം സ്നേഹനാണയത്തിന്' കാമ്പയിന് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജു ചെറുക്കാവിൽ കുഞ്ഞായൻ കോയ ഹാജിയിൽ നിന്നും ആദ്യ കൈനീട്ടം ഏറ്റുവാങ്ങി.
ഉള്ളിയേരി ഗ്രാമപഞ്ചായത്തിലെ നിര്‍ധനരും നിരാലംബരുമായ ആളുകള്‍ക്ക് ചികിത്സയ്ക്കും മരുന്നിനും ഭക്ഷണത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ജനങ്ങളുടെ സഹകരണത്തോടെയും ജനകീയ പങ്കാളിത്തത്തോടെയും നടപ്പിലാക്കുന്ന പദ്ധതിയാണ് സ്നേഹ നാണയം. ഒരു ദിനം ഒരു രൂപ വീതം വീടുകളിൽനിന്ന് ശേഖരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കോവിഡ് കാലത്ത് മാത്രം നാലര ലക്ഷം രൂപയുടെ മരുന്നുകൾ പഞ്ചായത്തിലെ പ്രയാസപ്പെടുന്നവർക്ക് വിതരണം ചെയ്തു. നിലവിലെ സാഹചര്യത്തിൽ വീടുകളിൽ നിന്ന് ഫണ്ട് ശേഖരിക്കുന്നതിന് പ്രയാസം നേരിട്ട സമയത്താണ് കൈനീട്ടം ക്യാമ്പയിൻ ആരംഭിച്ച് ധനസമാഹരണം നടത്തുന്നത്.
ചടങ്ങിൽ പി ഷാജി അധ്യക്ഷത വഹിച്ചു. ബിന്ദു കളരിയുള്ളതിൽ, അനീഷ് എം സി, രാധാകൃഷ്ണൻ കുറുങ്ങോട്ട്, ഭാസ്കരൻ കിടാവ് എന്നിവർ സംബന്ധിച്ചു.
- Log in to post comments