ഹോസ്പിറ്റല്‍ തൊഴിലാളികളുടെ ബോണസ് വിതരണം
കോഴിക്കോട് ജില്ലയിലെ സ്വകാര്യ ഹോസ്പിറ്റലുകളിലെ തൊഴിലാളികള്‍ക്ക് 2019-20 വര്‍ഷത്തെ ബോണസ് വിതരണം നടത്തുന്നത് സംബന്ധിച്ച് ധാരമയായി. ജില്ലാ ലേബര്‍ ഓഫീസര്‍ പി.നാരായണന്‍ നമ്പൂതിരിയുടെ സാന്നിദ്ധ്യത്തില്‍ കേരള സ്റ്റേറ്റ് പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന്‍, ജില്ലാ പ്രൈവറ്റ് ഹോസ്പിറ്റല്‍ & മെഡിക്കല്‍ ഷോപ്പ് വര്‍ക്കേഴ്സ് യൂണിയന്‍ (സി.ഐ.റ്റി.യു), കേരള ഹോസ്പിറ്റല്‍ എംപ്ലോയീസ് സംഘ് (ബി.എം.എസ്), കേരള സ്റ്റേറ്റ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ (യു.എന്‍.എ) എന്നീ സംഘടനകളുമായി നടത്തിയ അനുരഞ്ജന ചര്‍ച്ചയിലാണ് ധാരണയായത്. ഇതുപ്രകാരം 300 ന് മുകളില്‍ കിടക്കകളുളള ആശുപത്രികളിലെ തൊഴിലാളികള്‍ക്ക് കഴിഞ്ഞവര്‍ഷം വിതരണം ചെയ്ത ബോണസിന്റെ 83.33 ശതമാനവും 300 ന് താഴെ കിടക്കകളുളള ആശുപത്രികളിലെ തൊഴിലാളികള്‍ക്ക് കഴിഞ്ഞവര്‍ഷം വിതരണം ചെയ്ത ബോണസിന്റെ 82.60 ശതമാനവും ലഭിക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
- Log in to post comments