Post Category
വയലിട ആദിവാസി കോളനിയിൽ ഓണക്കോടി വിതരണം ചെയ്തു
പട്ടിക വർഗ വിഭാഗത്തിലെ 60 കഴിഞ്ഞവർക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ഓണക്കോടി വിതരണത്തിന്റെ പനങ്ങാട് പഞ്ചായത്തു തല ഉദ്ഘാടനം വയലിട ആദിവാസി കോളനിയിൽ വൈസ് പ്രസിഡന്റ് പി. ഉസ്മാൻ നിർവഹിച്ചു. 42 സ്ത്രീകൾക്കും 34 പുരുഷന്മാർക്കും ഖാദി വസ്ത്രമാണ് വിതരണം ചെയ്തത്. ഇതിൽ നാല് പേർ ആദിവാസി കോളനിയിലും ബാക്കിയുള്ളവർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്നവരുമാണ്.
ഗ്രാമ പഞ്ചായത്തു അംഗം ടി. കെ.ബിജു,അധ്യക്ഷത വഹിച്ചു. വാർഡ് കൺവീനർ പി.പി. തോമസ്, എസ്.ടീ. പ്രമോട്ടർ ശ്രീന എന്നിവർ പങ്കെടുത്തു.
date
- Log in to post comments