Skip to main content

*623  പേര്‍ കൂടി നിരീക്ഷണത്തിൽ*

 

 

പുതുതായി വന്ന 623  പേര്‍ ഉള്‍പ്പെടെ  ജില്ലയില്‍ 15151 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 90209 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 277 പേര്‍ ഉള്‍പ്പെടെ 1828 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 223 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി. 4701  സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചു. ആകെ 1,81,078  സ്രവ സാംപിളുകള്‍  പരിശോധനയ്ക്ക് അയച്ചതില്‍ 1,78,617   എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 1,73,615 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 2461 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

 

പുതുതായി വന്ന 365 പേര്‍ ഉള്‍പ്പെടെ ആകെ  3067 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്.  ഇതില്‍ 575 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2452 പേര്‍ വീടുകളിലും,  40 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 11  പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 32,343   പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

date