Skip to main content

ഊട്ടുകുളം-അരീപ്പൊയിൽ  റോഡ് ഉദ്ഘാടനം ചെയ്തു

 

 

 

മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച  ചേളന്നൂർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിലെ  ഊട്ടുകുളം-അരീപ്പൊയിൽ  റോഡ്  ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.  10 ലക്ഷം രൂപ ചെലവഴിച്ചാണ് കോൺക്രീറ്റ് റോഡിന്റെ പ്രവൃത്തി പൂർത്തീകരിച്ചത്.

 

 മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി എലത്തൂർ നിയോജകമണ്ഡലത്തിൽ ഉദ്ഘാടനം ചെയ്യപ്പെടുന്ന ആദ്യത്തെ റോഡാണ് ഇത്. വർഷങ്ങളായി ചെളിക്കുഴിയായി കിടന്ന വഴിയാണ് പുനരുദ്ധാരണം നടത്തിയത്. നൂറുകണക്കിന് ആളുകളുടെ വർഷങ്ങളായുള്ള ബുദ്ധിമുട്ടിന് ഇതോടെ പരിഹാരമായി. 

 

 ചേളന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വത്സല അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ നിഷ.കെ,  എൻ രമേശൻ, പി.ദിനേശൻ തുടങ്ങിയവർ പങ്കെടുത്തു.

 

date