Post Category
ബഡ്സ് സ്കൂളിലെ കുട്ടികൾക്ക് ഓണക്കിറ്റ് നൽകി
അഴിയൂർ ഗ്രാമ പഞ്ചായത്തിലെ 25 ബഡ്സ് സ്കൂൾ കുട്ടികൾക്ക് പഞ്ചായത്ത് സ്പോണസർഷിപ്പിലൂടെ ഓണക്കിറ്റ് നൽകി. പച്ചക്കറി ഉൾപ്പെടെയുള്ള കിറ്റാണ് നൽകിയത്. കുട്ടികളുടെ വീടുകളിൽ കിറ്റ് എത്തിച്ചു നൽകുകയാണ് ചെയ്തത്.
പഞ്ചായത്ത് പ്രസിഡണ്ട് വി.പി. ജയൻ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഷീബ അനിൽ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സുധ മാളിയക്കൽ, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, കുടുംബശ്രീ ചെയർപേഴ്സൺ ബിന്ദു ജയ്സൺ എന്നിവർ സംസാരിച്ചു. കഴിഞ്ഞ ബക്രീദ് സമയത്തും പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സ്പോൺസർഷിപ്പിലൂടെ ഭക്ഷണക്കിറ്റ് നൽകിയിരുന്നു.
date
- Log in to post comments