നാദാപുരം, താമരശ്ശേരി താലൂക്ക് ആശുപത്രികളില്‍ അത്യാധുനിക സൗകര്യങ്ങളോടെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റ്* ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ ഉദ്ഘാടനം നിർവഹിക്കും
നാഷണല്‍ ഹെല്‍ത്ത് മിഷന് ഫണ്ട് ഉപയോഗിച്ച് നാദാപുരം, താമരശ്ശേരി താലൂക്ക് ആശുപത്രികളില്‍ അത്യാധുനിക സൗകര്യങ്ങളോടെ പുതുതായി നിര്‍മ്മിച്ച എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റിന്റെ ഉദ്ഘാടനം സെപ്റ്റംബർ ആറിന് രാവിലെ 11 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ നിർവഹിക്കും.
നാദാപുരം താലൂക്ക് ആശുപത്രിയിൽ സ്വകാര്യ ആശുപത്രികളെ വെല്ലുന്ന രീതിയിലുള്ള എമര്‍ജന്‍സി യൂണിറ്റാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. നാഷണല്‍ ഹെല്‍ത്ത് മിഷന് മുഖേന സിവില്‍ വര്‍ക്കിന് 11 ലക്ഷംരൂപയും, 31,79,898/- രൂപയുടെ സിഫിബ്രിലേറ്റര്, ഇ.സി.ജി മെഷീന്, ഐ.സി.യു കോട്ട്, പള്‍സ് ഓക്സി മീറ്റര്‍, വെന്റിലേറ്റര്‍, ഇന്‍വെര്‍ട്ടര്‍ തുടങ്ങിയ ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. 8,36,595/- രൂപയുടെ മെഡിക്കല്‍ ഗ്യാസ് പൈപ്പ് ലൈന്‍ സിസ്റ്റവും ഇവിടെ തയ്യാറാക്കിയിട്ടുണ്ട്.
മലയോര മേഖലയിലെ ജനങ്ങള്‍ക്ക് ആശ്രയമാകുന്ന രീതിയിലാണ് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ആധുനിക സൗകര്യങ്ങള്‍ ഉള്ള എമര്‍ജന്‍സി യൂണിറ്റ് തയ്യാറായിരിക്കുന്നത്. സിവില്‍ വര്‍ക്കുകള്‍ക്കായി 20 ലക്ഷം രൂപയും, ഉപകരണങ്ങള്‍ക്കായി 33,77,099 രൂപയും നാഷണല്‍ ഹെല്‍ത്ത് മിഷന് മുഖേന ലഭ്യമാക്കി. മെഡിക്കല്‍ ഗ്യാസ് പൈപ്പ് ലൈന്‍ സിസ്റ്റം, ട്രയാജ് സംവിധാനം, നഴ്സസ് സ്റ്റേഷന്, ഇ.സി.ജിറൂം, മൈനര്‍ ഓപ്പറേഷന് തിയേറ്റര്‍ എന്നീസൗകര്യങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
- Log in to post comments