Skip to main content

ചെക്ക് പോസ്റ്റില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി ഉത്തരവായി

 

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  ഏര്‍പ്പെടുത്തിയിട്ടുള്ള അന്തര്‍ സംസ്ഥാന യാത്രക്കളുടെയും ചരക്ക് വാഹനങ്ങളുടെയും ഗതാഗത നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് കേരള-തമിഴ്‌നാട് അതിര്‍ത്തിയായ വാളയാര്‍ ചെക്ക് പോസ്റ്റിലൂടെ ജില്ലയില്‍ എത്തുന്ന യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുകയും ആരോഗ്യ പരിശോധന നടത്തുന്നതും ചരക്ക്, സേവന, നികുതി വകുപ്പിന്റെ താത്ക്കാലികമായി ഏറ്റെടുത്ത ചെക്ക് പോസ്റ്റിലാണ്. ചെക്ക് പോസ്റ്റില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ ഡി.ബാലമുരളി ഉത്തരവിട്ടു.

ക്രമീകരണങ്ങള്‍ ചുവടെ നല്‍കുന്നു.

1) കോവിഡ്-19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത വിവരങ്ങള്‍ മാത്രമാണ് ചെക്ക് പോസ്റ്റില്‍ പരിശോധിക്കുന്നത്

2) കോവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയാതെ വരുന്നവര്‍ ചെക്ക് പോസ്റ്റിലെ കൗണ്ടറില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം മാത്രം ജില്ലയില്‍ പ്രവേശിക്കാം

3) ഹെല്‍ത്ത് സ്‌ക്രീനിങ് ചെക്ക് പോസ്റ്റില്‍ നടത്തുന്നതല്ല

4) ചരക്ക്, സേവന, നികുതി വകുപ്പിന്റെ താത്ക്കാലിക ചെക്ക് പോസ്റ്റില്‍ നിയോഗിച്ചിട്ടുള്ള ആരോഗ്യ വകുപ്പിലെ ജീവനക്കാര്‍ ഒഴികെയുളള മറ്റു വകുപ്പിലെ ജീവനക്കാര്‍ നിയോഗിച്ചിട്ടുള്ള ജോലികളില്‍ തുടരേണ്ടതാണ്.

6) എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റമാരുടെ സേവനം ചെക്ക് പോസ്റ്റില്‍ തുടരേ തില്ല. പകരം തഹസില്‍ദാര്‍/ഇന്‍സിഡന്റല്‍ കമാന്‍ഡര്‍ക്കായിരിക്കും ചെക്ക് പോസ്റ്റിലെ മുഴുവന്‍ ചുമതലയും.

date