Skip to main content

ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ എക്‌സറേ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

 

ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പുതിയ എക്‌സ്‌റേ യൂണിറ്റ് ഉദ്ഘാടനം  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  അഡ്വ.കെ. ശാന്തകുമാരി നിര്‍വഹിച്ചു. ഭാരതീയ ചികിത്സ വകുപ്പിന്റെയും  ജില്ലാ പഞ്ചായത്തിന്റെയും  ഫണ്ട് ഉപയോഗിച്ചാണ് എക്‌സറേ  യൂണിറ്റ് ആരംഭിച്ചത്. സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ എക്‌സറേ എടുക്കാതിനുള്ള സൗകര്യം ആശുപത്രിയില്‍ ലഭ്യമാകുമെന്ന്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  അഡ്വ.കെ. ശാന്തകുമാരി പറഞ്ഞു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ്ങ്  കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു സുരേഷ് പരിപാടിയില്‍  അധ്യക്ഷയായി.

ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ആരിഫ, സീനിയര്‍ സൂപ്രണ്ട് കെ.പി. രാജേന്ദ്രന്‍, ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ്. ഷിബു, ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ കളത്തില്‍ അബ്ദുള്ള , കമറുദ്ദീന്‍, ഭാസ്‌കരന്‍, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. ഗീത റാണി , ഡോ. യു. ബാബു , ഡോ. എ. ഷാബു ഡോ. എസ്. സിത്താര എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

date