വണ്ടാഴി കണിമംഗലത്ത് ജനകീയ ഹോട്ടല്‍; ഇനിമുതല്‍ 20 രൂപയ്ക്ക് ഭക്ഷണം
വണ്ടാഴി ഗ്രാമപഞ്ചായത്തില്‍ 20 രൂപയ്ക്ക് ഊണുമായി ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചു. കണിമംഗലത്ത് ആരംഭിച്ച ജനകീയ ഹോട്ടലിന്റ ഉദ്ഘാടനം നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. എല്ലാവര്‍ക്കും ഭക്ഷണം ലഭ്യമാക്കുകയാണ് ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം ലക്ഷ്യമിടുന്നതെന്നും നെന്മാറ ബ്ലോക്ക് പഞ്ചായത്തിന്റെ ധനസഹായവും ഇവര്‍ക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വണ്ടാഴി ഗ്രാമപഞ്ചായത്ത് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തി രണ്ട് ലക്ഷം ചെലവിലാണ് വണ്ടാഴി കണിമംഗലത്ത് ജനകീയ ഹോട്ടല്‍ ആരംഭിച്ചത്. പഞ്ചായത്തിലെ അനുഗ്രഹ കുടുംബശ്രീയിലെ അംഗങ്ങളുടെ നേതൃത്വത്തിലാണ് ഹോട്ടലിന്റെ പ്രവര്‍ത്തനം. കണിമംഗലത്തെ ജനകീയ ഹോട്ടല്‍ പരിസരത്ത് നടന്ന ഉദ്ഘാടന പരിപാടിയില്‍ അനുഗ്രഹ കുടുംബശ്രീ അംഗം ഇന്ദിര ചന്ദ്രന്‍, വാര്‍ഡ് മെമ്പര്‍ രാജേഷ് എന്നിവര്‍ സംസാരിച്ചു.
- Log in to post comments